ഫോട്ടോഗ്രാഫറുടെ കഥയുമായി  ‘കളി ചിരി ഓണം’

കൊടകര : തിരുവോണത്തലേന്ന് പൂ നുള്ളാന്‍ പോകുന്ന മൂന്ന് കുട്ടികളുടെ കളിചിരികളുടെയും  ഓണാവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്നവഴിയില്‍ അവരെ കണ്ടുമുട്ടുന്ന ഒരു ഫോട്ടോഗ്രാഫറുടെയും കഥ സംഗീതആല്‍ബമാക്കിയിരിക്കയാണ് എഴുത്തുകാരനും അധ്യാപകനുമായ പ്രവീണ്‍ എം കുമാര്‍.

മലയോരഗ്രാമമായ മറ്റത്തൂരിലെ പ്രകൃതിരമണീയപ്രദേശങ്ങളായ ചാറ്റിലാംപാടം , അവിട്ടപ്പിള്ളി , കുഞ്ഞാലിപ്പാറ , അമ്പനോളി എന്നീ ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഈ ഗാനത്തിന്റെ രചനയും സംവിധാനവും പ്രവീണ്‍കുമാര്‍ നിര്‍വഹിച്ചിരിക്കുന്നു.  മനീഷ് എം ഉണ്ണിയാണ്  ഈണം നല്‍കിയിരിക്കുന്നത് .ലെനീഷ് ഉണ്ണി ടി യു , എയ്ഞ്ചല്‍ മരിയ എന്നിവരാണ് ഗായകര്‍ .

ഫ്‌ലൈഹോഴ്‌സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച  ‘ കളി ചിരി ഓണ ‘ ത്തിന്റെ ക്യാമറമാനായി സിബി ഉണ്ണിയും സഹസംവിധായകരായി പ്രതീഷ് വാസുപുരവും സുഭാഷ് നാരായണും പ്രവര്‍ത്തിക്കുന്നു . ഇവരെ കൂടാതെ ഗോപി നിശാശ്ശേരി, സജീവ് ജി പാലക്കല്‍, , ഹരികൃഷ്ണന്‍ എന്നിവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു .

അനൂപ് രഘുപതി, ലക്ഷ്മിപ്രിയ ജസ്റ്റിന്‍ , കാതല്‍ എം പ്രവീണ്‍ , നിനവ് എം മനീഷ് , കെ എസ് ശിവനന്ദ എന്നിവരും മ്യൂസിക്കല്‍ ആല്‍ബത്തില്‍ അഭിനയിക്കുന്നു …

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!