Breaking News

ഓണാഘോഷവും സമാദരണവും

സരസ്വതി വിദ്യാനികേതന്റെ കാവില്‍ ഗ്രാമസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍ എരവത്ത് രാമന്‍നായരെ ഓണപ്പുടവ നല്‍കി ആദരിക്കുന്നു.

കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന് കീഴിലുള്ള കൊടകര കാവില്‍ ഗ്രാമസമിതിയുടെ നേതൃത്വത്തില്‍ തിരുത്തുര്‍ ക്ഷേത്രം ഹാളില്‍ ഓണാഘോഷവും സമാദരണവും നടത്തി. തിരുത്തൂര്‍ ക്ഷേത്രം സെക്രട്ടറി സി.ഗണേഷ്   ഉദ്ഘാടനം ചെയ്തു. ക്ഷേത്രവാദ്യകലാകാരന്‍ കൊടകര ഉണ്ണി ഓണസന്ദേശം നല്‍കി.

ചടങ്ങില്‍ മുതിര്‍ന്ന  വാദ്യകലാകാരന്‍  എരവത്ത് രാമന്‍ നായരേയും പത്‌നി സരസ്വതി അമ്മയേയും   വിരമിച്ച അധ്യാപികമാരായ രാജാമണി ,  പ്രമീള  എന്നിവരെ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ ടി.കെ സതീഷ് ആദരിച്ചു. അധ്യാപകരായ കൃഷ്ണപ്രസാദ്, സ്മിത.ടി.വി, ഹേമ, സ്മിത എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!