
കോടാലി : കൊടകര ബ്ലോക്ക് പഞ്ചായത്തും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമും സംയുക്തമായി നടത്തുന്ന കുടുംബശ്രീ ജില്ലാ ഓണവിപണന മേള കോടാലിയില്‍ ആരംഭിച്ചു. കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ മുഖ്യാതിഥിയായിരുന്നു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍ എന്നിവർ നേതൃത്വം നൽകി.
സെപ്തംബര്‍ 7 വരെ നടക്കുന്ന ഓണ വിപണനമേളയോടനുബന്ധിച്ച് വിവിധ കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന അച്ചാറുകള്‍, ചിപ്‌സുകള്‍, നാടന്‍ പച്ചക്കറികള്‍, കായക്കുലകള്‍, ശര്‍ക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, പുളിഞ്ചി, വിവിധ പലഹാരങ്ങള്‍, ധാന്യപൊടികള്‍, വെളിച്ചെണ്ണ, ജൂട്ട്/തുണി ബാഗുകള്‍, കുത്താമ്പുള്ളി കൈത്തറി ഉത്പന്നങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സായാഹ്നങ്ങളില്‍ കലാപരിപാടികളും അരങ്ങേറും.