
കോടാലി ; നാഡിപ്പാറ പിറവി കലാ സാംസ്‌ക്കാരിക വേദി & വായനശാലയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. ലൈബ്രറി ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ 179 പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എം.ടി.യുടെ രണ്ടാംമൂഴം നോവലിനെക്കുറിച്ച് ചര്‍ച്ചയും നടന്നു. വാര്‍ഡ് മെംബര്‍ എന്‍.പി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ സുഭാഷ് മൂന്നുമുറി , ലൈബ്രറി കൗണ്‍സില്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്‍പി ജോഷി, നേതൃ സമിതി കണ്‍വീനര്‍ ഹക്കീം കളി പറമ്പില്‍ , ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എന്‍എസ് വിദ്യാധരന്‍, എന്നിവര്‍ സംസാരിച്ചു. വിഎസ് സുബീഷ് സ്വാഗതവും, എന്‍ എം വിനു നന്ദിയുംപറഞ്ഞു.