
കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബാലമിത്ര സ്‌കൂള്‍തല പരിപാടിയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികള്‍ ഏറ്റുചൊല്ലി. ആനന്ദപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോഷി .എം.കെ യാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.പ്രധാന അധ്യാപകന്‍ അനില്‍കുമാര്‍.ടി , അധ്യാപകരായ ബിനു.ജി.കുട്ടി, വിദ്യ.കെ.വി, ധനുഷ.കെ, രമ്യ എം.ആര്‍,അനീഷ .എ എന്നിവര്‍ നേതൃത്വം നല്‍കി.