കൊടകര ; ചാലക്കുടി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചാലക്കുടി ഏരിയയുടെ നേതൃത്വത്തില്‍ ഔഷധ സസ്യ പഠന യാത്ര നടത്തി. കൊന്നകുഴി, വെറ്റിലപ്പാറ, അതിരപ്പിള്ളി ഭാഗങ്ങളിലെ ഔഷധ സസ്യങ്ങളെ പരിചയപ്പെട്ടും അവയുടെ ആവാസവ്യവസ്ഥയെ കുറിച്ച് മനസിലാക്കിയുമായിരുന്നു യാത്ര.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ചാലക്കുടി അധിക്കാരിയും ആമ്പിക്ക് ഫാര്‍മസി യുടെ പ്രസിഡണ്ടുമായ ഡോ. പി. ഗോപിദാസ് പഠന യാത്ര ഉത്ഘാടനം ചെയ്തു. ചാലക്കുടി എ.എം.എ.ഐ പ്രസിഡണ്ട് ഡോ. ലിറ്റി എം. ഇട്ടിയച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഹാര്‍വിന്‍ ജോര്‍ജ്ജ് , കെ. എം മാത്യു കളരിക്കല്‍ കണ്ണൂര്‍ , ചാലക്കുടി ഏരിയ ട്രഷറര്‍ ഡോ. പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.