Breaking News

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാനം

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ 16-ാം മത് ബിരുദദാന ചടങ്ങ് കേരള ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. കോളേജിലെ  2017-21 എന്‍ജിനീയറിംഗ് ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.

ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ.നിക്സണ്‍ കുരുവിള,ബയോ മെഡിക്കല്‍ മേധാവി ഡോ.ഫിന്റൊ റാഫേല്‍,ബയോടെക്നോളജി മേധാവി ഡോ.അമ്പിളി മേച്ച്വര്‍,കമ്പ്യുട്ടര്‍ സയന്‍സ് മേധാവി ഡോ. ആര്‍. സതീഷ്‌കുമാര്‍,ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗം മേധാവി ഡോ.വിഷ്ണു രാജന്‍,ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോ. വി. വിജികല,സിവില്‍ വിഭാഗം മേധാവി ഡോ. എം. ദൃശ്യ വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!