കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്‌കൂള്‍ കലോത്സവം എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ജിബിന്‍ നായത്തോടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടിസ്സി പി.ആന്റണി,സ്‌കൂള്‍ ലീഡര്‍ അദ്വൈത് പി. കിഷന്‍, ഉണ്ണിമേരി തോമാസ് എന്നിവര്‍ പ്രസംഗിച്ചു.