
തൃശൂര്‍: വന്യജീവി സംരക്ഷണ നിയമത്തിലെ പ്രതിബന്ധങ്ങള്‍ നീക്കി ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ലോകസഭയില്‍ ബില്‍ അവതരിപ്പിച്ച എം.പി. എന്‍.കെ. പ്രേമചന്ദ്രനെ പൂരപ്രേമി സംഘം ആദരിച്ചു.
പൂരപ്രേമി സംഘം കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍ ഉപഹാര സമര്‍പ്പണം നടത്തി. പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു അനുമോദനം. മുതിര്‍ന്ന ആന ചികില്‍സകന്‍ ഡോ. പി ബി ഗിരിദാസ്, പൂരപ്രേമി സംഘം സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, ട്രഷറര്‍ അരുണ്‍ പി.വി, സജേഷ് കുന്നമ്പത്ത്, സെബി ചെമ്പനാടത്ത്, വിനോദ് വി.വി എന്നിവര്‍ പ്രസംഗിച്ചു.