വെള്ളിക്കുളങ്ങര: നാട്ടുകാരുടെ പരാതി അവഗണിച്ച് നായാട്ടുകുണ്ടില്‍ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയതില്‍ വ്യാപക പ്രതിഷേധം. മറ്റത്തൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ നായാട്ടുകുണ്ടുകാര്‍ ഇതിനെതിരെ പഞ്ചായത്തോഫിസിനുമുന്നില്‍ ധര്‍ണ നടത്തി. മാസങ്ങള്‍ക്ക് മുമ്പേ പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ക്വാറി പ്രവര്‍ത്തനം ഭീഷണിയാണെന്നാണ് സമീപവാസികളുടെ പരാതി. രാവിലെ ആറുമുതല്‍ വൈകീട്ട്വരെയും ഉഗ്രസ്ഫോടനവും കുലുക്കവും ഉണ്ട്. നിരന്തര സ്ഫോടനങ്ങള്‍മൂലം പ്രദേശത്തെ ഒട്ടേറെ വീടുകളുടെ ഭിത്തിയിലും മേല്‍ക്കൂരയിലും വിള്ളലുകള്‍ വീണു .
കുന്നുംപുറത്ത്ചാക്കോ, ആച്ചാണ്ടി വീട്ടില്‍ ജോണി, കണ്ടിലാന്‍ വീട്ടില്‍ മുജീബ്, ചെരിച്ചി വീട്ടില്‍ റഷീദ്, അബൂബക്കര്‍ എന്നിവരുടെ വീടിന്‍െറ ഭിത്തിയിലാണ് വിള്ളലുകള്‍ ഉണ്ടായിട്ടുള്ളത്. വീടുകള്‍ക്ക് മീതെയും മുറ്റത്തും വലിയ കരിങ്കല്‍ കഷണങ്ങള്‍ വീഴുന്നതും അപകടഭീഷണി ഉയര്‍ത്തുന്നതായി ഇവര്‍ പറഞ്ഞു. ക്വാറി ആരംഭിച്ചതോടെ വീട്ടുകിണറുകളിലെ ജലവിതാനം വളരെയധികം താഴ്ന്നതായും ആക്ഷേപമുണ്ട്. ഇതുമൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
ക്വാറി പ്രവര്‍ത്തനം അനധികൃതമാണെന്നും സമീപത്തെ വീടുകള്‍ക്കും ജീവനും ഭീഷണിയാണെന്നും കാണിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് ക്വാറി താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍, പഞ്ചായത്ത് അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്നാണ് പഞ്ചായത്തോഫിസിനുമുന്നില്‍ സമരവുമായെത്തിയത്. പഞ്ചായത്ത് നിലപാടിനെതിരെ നടപടി വേണമെന്നും ക്വാറി പ്രവര്‍ത്തനം നിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറയും എക്സ്പ്ളോസിവ് വിഭാഗത്തിന്‍െറയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ക്വാറി പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
100 മീറ്ററിനുള്ളില്‍ വീടുകള്‍ ഉണ്ടെങ്കിലാണ് ക്വാറിക്ക് നിയന്ത്രണം നിശ്ചയിച്ചിട്ടുള്ളത്. നായാട്ടുകുണ്ടില്‍ ക്വാറിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ വീടില്ലെന്ന് നേരിട്ട് ഉറപ്പ് വരു ത്തിയിട്ടുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ക്വാറിയുടെ പ്രവര്‍ത്തനം എന്തുവിലകൊടു ത്തും തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. കടപ്പാട് : മാധ്യമം