Breaking News

എസ്.എന്‍.ഡി.പി. യോഗം  ആസ്ഥാന മന്ദിരത്തിന്റെ തറകല്ലിടല്‍

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ തറകല്ലിടല്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ നിര്‍വ്വഹിക്കുന്നു.

കൊടകര :  എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ആസ്ഥാന മന്ദിരത്തിന്റെ തറകല്ലിടല്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ നിര്‍വഹിച്ചു.  വൈദികയോഗം സെക്രട്ടറി എ.ബി. വിശ്വംഭരന്‍ ശാന്തിക കാര്‍മ്മികത്വം വഹിച്ചു.ശ്രീനാരായണ വൈദികയോഗം പ്രസിഡന്റ് അശ്വനിദേവ്  അദ്ധ്യക്ഷത വഹിച്ചു.

യൂണിയന്‍ കൗണ്‍സിലര്‍മാരായ വി.വി. ശ്രീധരന്‍, പുരുഷോത്തമന്‍, എം.വി. നന്ദകുമാര്‍, യൂത്ത്മൂവ്മെന്റ് ജില്ലാ ചെയര്‍മാന്‍ അനൂപ് കെ. ദിനേശന്‍, പഞ്ചായത്ത് കമ്മിറ്റി അംഗം ചന്ദ്രശേഖരന്‍ എം.വി, വനിതാസംഘം ഭാരവാഹികളായ മിനി പരമേശ്വരന്‍, ലൗലി സുധീര്‍ബേബി, യോഗം ഡയറക്ടര്‍ എന്‍.ബി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!