കൊടകര : കുന്നത്തൃക്കോവില്‍ ഷഷ്ഠിയോടനുബന്ധിച്ച് കൊടകരയിലെ 21 സെറ്റുകളുടെ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പൂനിലാര്‍ക്കാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന് നിര്‍വഹിച്ചു. ചെയര്മാന് ഐ.കെ കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സിബി സി ഡി, ദേവസ്വം സംരക്ഷണസമതി പ്രസിഡണ്ട് ഡി.നിര്‍മ്മല്‍ , പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ആര്. പ്രസാദന്‍, ടി.എ. രാജന്‍ബാബു ,ദേവസ്വം ഭരണ സമതി അംഗം വി.എസ്. വല്‍സകുമാര്‍ ,എന്‍.വി. ബിജു, പ്രസ്ക്ലബ് പ്രസിഡണ്ട് ടി.ജി. അജോ, എന്‍.പി.ദിനേഷ് , .പ്രഭന്‍മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.