കൊടകര: ആലത്തൂര്‍ തറയിലക്കാട്ട് പൂട്ടിക്കിടക്കുന്ന വീട്ടല്‍നിന്ന് പണം കവര്‍ന്നതായി പരാതി. തറയിലക്കാട് തീതായ്മൂലയ്ക്കടുത്ത് വടക്കൂട്ട് പ്രദീപിന്റെ വീട്ടിലാണ് മോഷണം. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടന്നത്. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന എണ്ണായിരം രൂപയാണ് മോഷണം പോയത്. വീട് പൂട്ടിയാണ്ഓട്ടോ ഡ്രൈവറായ പ്രദീപ് പോയത്. രാത്രിയില്‍ വീട്ടലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. കൊടകര പോലീസില്‍ പരാതി നല്‍കി.