Breaking News

പതികാലംമുതല്‍ കൊട്ടിക്കയറി പതിനാറംഗ മേളസംഘം

കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം

കൊടകര  : തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രസന്നിധിയില്‍ പഞ്ചാരിയില്‍  കൊട്ടിക്കയറി 16 അംഗമേളസംഘം അരങ്ങേറ്റം കുറിച്ചു. കൊടകര മേളകലാസംഗീത സമിതിയില്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പരിശീലനം നടത്തിയ    നേടിയ അജയ്കൃഷ്ണ.പി, അതുല്‍കൃഷ്ണ.ഇ.എസ്, അക്ഷയ്കൃഷ്ണ എം.യു, അനന്തകൃഷ്ണന്‍.കെ.എ, അമര്‍നാഥ്.കെ. നായര്‍, അനസ്യൂത്.വി.എസ്, അശ്വിന്‍.കെ.വി, അക്ഷിത്.എം, അഭിരാം അജയകുമാര്‍, , ധനഞ്ജയ്പ്രദീപ്, ധനഞ്ജയ് വി നായര്‍, ശ്രീദേവ് ബാബുരാജ്,  കൈലാസ് വി ഫെമിന്‍, ഋഷികേശ് .കെ.എസ് , കാശിനാഥ്.എം.എസ്, കാര്‍ത്തിക് എം.എസ് എന്നിവരാണ് പഞ്ചാരിയുടെ പതികാലംമുതല്‍  കയ്യുംകോലും ഉപയോഗിച്ച് കൊട്ടി അരങ്ങേറിയത്.

അരങ്ങേറ്റമേളത്തിന്  പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിച്ചു. കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കൊളായില്‍ വേണുഗോപാല്‍, അരുണ്‍ മുരിങ്ങൂര്‍  എന്നിവരുടെ നേതൃത്വത്തില്‍  അമ്പതോളം സഹമേളക്കാര്‍ പങ്കെടുത്തു.അരങ്ങേറിയ വിദ്യാര്‍ഥികള്‍ക്ക് മേളകലാസംഗീതസമിതി പ്രസിഡണ്ട് ഉണ്ണി പോറാത്ത്, വൈസ്പ്രസിഡണ്ട് ഡി.വി.സുദര്‍ശന്‍, അധ്യാപകന്‍ കാഞ്ഞിരപ്പറമ്പുമഠം ശങ്കരനാരായണന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!