ആനന്ദപുരം: ജില്ലാപഞ്ചായത്തിൻ്റെ സമേതം പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച നാട്ടു പൊലിമ ശില്പശാല സമാപിച്ചു.
മാതൃസംഗമം പ്രസിഡൻറ് സ്മിത വിനോദ് അധ്യക്ഷയായി കേരള ഫ്ലോക്ക് ലോർ അക്കാദമി പുരസ്ക്കാര ജേതാവ് കെ.എൻ.എ കുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .
രണ്ടു ദിവസങ്ങളിലായി നടന്നുവന്ന നാട്ടുപൊലിമ ശില്പശാലയിൽ കളമെഴുത്ത്, വട്ടമുടി, കാളകളി, നാടൻ പാട്ട് എന്നിങ്ങനെ വ്യത്യസ്തങ്ങളായ അവതരണങ്ങൾ നടത്തി. ഒമ്പതാംക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയും പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ബി.സജീവ് ഹെഡ്‌മാസ്റ്റർ ടി. അനിൽകുമാർ ബിന്ദു.ജി കുട്ടി .എന്നിവർ പ്രസംഗിച്ചു.