Breaking News

തൃപ്പേക്കുളം അച്യുതമാരാരെ  അനുസ്മരിച്ചു

കൊടകര മേളകലാസംഗീതസമിതിയില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്യുതമാരാരുടെ ഛായാചിത്രത്തിനുമുമ്പില്‍ മുതിര്‍ന്ന കൊമ്പ് കലാകാരന്‍ കല്ലേങ്ങാട്് ബാലകൃഷ്ണന്‍ ദീപം തെളിയിക്കുന്നു

കൊടകര: മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്ചുതമാരാരുടെ ഒമ്പതാം ചരമവാര്‍ഷികദിനാചരണവും അനുസ്മരണവും പുഷ്പാര്‍ച്ചനയും   നടത്തി.  സമിതി കാര്യാലയത്തില്‍ നടന്ന ചടങ്ങ് മുതിര്‍ന്ന കൊമ്പ് വാദ്യകലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സമിതി വൈസ് പ്രസിഡണ്ട് ഡി.വി.സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു.  കൊടകര ഉണ്ണി തൃപ്പേക്കുളം അനുസ്മരണം നടത്തി. വിജില്‍ ആര്‍ മേനോന്‍, ആനേങ്കണ്ടത്ത് അനന്തനാരായണന്‍, വിഷ്ണു ഒമ്പതുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!