

കൊടകര : മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന ഇലത്താളകലാകാരന്‍മാരായിരുന്ന പറമ്പില്‍ നാരായണന്‍നായര്‍, കുണ്ടനാട്ട് നാരായണന്‍നായര്‍ എന്നിവരെ അനുസ്മരിച്ചു. ആറാട്ടുപ്പുഴ ക്ഷേത്രോപദേശകസമിതി മുന്‍പ്രസിഡണ്ട് എം.രാജേന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി. മേളകലാസംഗീത സമിതി പ്രസിഡണ്ട് പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. ഡി.വി.സുദര്‍ശന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അരുണ്‍ പാലാഴി, വിജില്‍ മേനോന്‍, ഓടത്ത്് രാമു, കിഷോര്‍ പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.