കൊടകര: അരനൂറ്റാണ്ടോളം മറ്റത്തൂരിലെ സാമൂഹിക രാഷ്ടീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പി.വി.പൗലോസ് മാസ്റ്ററുടെ സ്മരണക്കായി സ്മാരകസമിതി ഏര്‍പ്പെടുത്തിയ സാമൂഹ്യശ്രീ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു .
കൊടകര സഹൃദയ ഇന്‍ഡസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍ര് സ്റ്റഡീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ലോനപ്പന്‍ കടമ്പോട്, കെ.പ്രസാദ് എന്നിവര്‍ക്ക് മുംബൈയിലെ എന്‍.എം.ഐ.എം.എസ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലറും പി.വി.പൗലോസ് മാസ്റ്ററുടെ മകനുമായ ഡോ.ജസ്റ്റിന്‍പോള്‍ അവിട്ടപ്പിള്ളി പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ സാമൂഹ്യശ്രീ പുരസ്‌കാരം സമ്മാനിച്ചു.
ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ.ജെ.ക്ലെമന്റ് സുധാകര്‍, സിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ജിനോ ജോണി മാളക്കാരന്‍, റിസര്‍ച്ച് കോ ഓഡിനേറ്റര്‍ ഫാ.ഡോ.ബിനോയ് തോമസ്, ഡോ.ധന്യ അലക്‌സ്, ഡോ.സന്തോഷ് പോള്‍ എന്നിവര്‍ സംബന്ധിച്ചു.