കൊടകര: പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ കോടതി നിര്‍ദ്ദേശപ്രകാരം കൊടകര പോലീസില്‍ കീഴടങ്ങി. വയനാട് നടവയല്‍ സ്വദേശികളായ നെല്ലിക്കയത്ത് കിഷോര്‍ (22), കുറുവച്ചിറ സ്മിനു (28) എന്നിവരാണ് കൊടകര സിഐ കെ. സുമേഷിന്റെ മുമ്പാകെ കീഴടങ്ങിയത്. 2012 മാര്‍ച്ച് മാസത്തില്‍ പെണ്‍കുട്ടിയെ ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സെഷന്‍സ്, ജില്ലാ കോടതി ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം തേടിയപ്പോഴാണ് കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണോദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി .