Breaking News

ഗാലക്‌സി എസ് 4 മിനി അവതരിപ്പിച്ചു; ഇന്ത്യയില്‍ 20,000 രൂപയെന്ന് സൂചന.

03089_496776സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 4 ന്റെ വലിപ്പവും വിലയും കുറഞ്ഞ പതിപ്പ് രംഗത്തെത്തുന്നു. ‘ഗാലക്‌സി എസ് 4 മിനി’ ( Samsung Galaxy S4 Mini ) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോണിന്റെ വില എത്രയെന്നോ, എന്ന് വില്‍പ്പനയ്‌ക്കെത്തുമെന്നോ സാംസങ് വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയില്‍ ഈ ഫോണ്‍ വില്‍ക്കുക ഏതാണ്ട് 20,000 രൂപ പരിധിയിലായിരിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗലക്‌സി എസ് 4 ഇന്ത്യയില്‍ വില്‍ക്കുന്നത് 41,500 രൂപയ്ക്കാണ്.

ഗാലക്‌സി എസ് 4 അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഹാന്‍ഡ്‌സെറ്റാണെങ്കില്‍, ‘എസ് 4 മിനി’യുടെ സ്‌ക്രീന്‍ വലിപ്പം 4.3 ഇഞ്ചാണ്. ഗാലക്‌സി എസ് 4 ലേത് 13 മെഗാപിക്‌സല്‍ ക്യാമറയാണെങ്കില്‍, മിനിയില്‍ അത് എട്ട് മെഗാപിക്‌സലാണ്.

2013 മാര്‍ച്ച് 14 ന് അവതരിപ്പിച്ച ഗാലക്‌സി എസ് 4 ഫോണ്‍ ഇതിനകം ഒരുകോടിയിലേറെ എണ്ണം വിറ്റുകഴിഞ്ഞതായി സാംസങ് പറയുന്നു. അതിന് പിന്നാലെയാണ് എസ് 4 മിനി രംഗത്തെത്തുന്നത്.

ഗാലക്‌സി എസ് 4 മിനിക്ക് കരുത്തു പകരുക 1.7 GHz ഡ്യുവല്‍-കോര്‍ പ്രൊസസറും 1.5 ജിബി റാമും ആണ്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജില്‍ 5 ജിബി യൂസര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ ഇന്റേണല്‍ സ്‌റ്റോറേജ് 64 ജിബിയായി വര്‍ധിക്കാനുമാകും.

4.3ഇഞ്ച് qHD സൂപ്പര്‍ അമൊലെഡ് ഡിസ്‌പ്ലെയാണ് എസ് 4 മിനിക്കുള്ളത്. 8 മെഗാപിക്‌സല്‍ മുഖ്യക്യാമറ കൂടാതെ വീഡിയോ കോളിങ്ങിനായി 1.9 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. ‘സൗണ്ട് ആന്‍ഡ് ഷോട്ട്’ ( Sound and Shot ) പോലുള്ള അധിക ഫീച്ചറുകളും എസ് 4 മിനിയിലുണ്ട്.

ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എസ് 4 മിനിക്ക് ജീവന്‍ പകരുക 1,900 ാഅവ ബാറ്ററിയാണ്. ‘ഗ്രൂപ്പ് പ്ലേ’ ( Group Play ) ഫീച്ചറും, എസ് ട്രാന്‍സ്‌ലേറ്റര്‍ ( S Translator ), എസ് ഹെല്‍ത്ത് ( S Health ) തുടങ്ങി ഗാലക്‌സി എസ് 4 ലുള്ള മിക്ക ഫീച്ചറുകളും എസ് 4 മിനിയിലും ഉണ്ട്.

4ജി എല്‍ടിഇ, 3ജി എച്ച്എസ്പിഎ+, 3ജി ഡ്യുവല്‍ സിം മുതലായവയെ പിന്തുണയ്ക്കുന്നതാകും ഗാലക്‌സി എസ് 4 മിനിയെന്ന് സാംസങ് അറിയിക്കുന്നു. വ്യത്യസ്ത പ്രദേശത്ത് വില്‍ക്കുന്ന മോഡലുകളില്‍ കണക്ടിവിറ്റി വ്യത്യാസപ്പെട്ടിരിക്കും. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!