ഇഞ്ചക്കുണ്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖലയുടെ ആഭിമുഖ്യത്തിൽ ആഗോള പൈതൃകത്തിന്റെ ഭാഗമായ വരന്തരപ്പിള്ളി പഞ്ചായത്തിലെ “മുനിയാട്ടുകുന്നിൽ” ലോക പരിസ്ഥിതി ദിനാചരണം നടത്തി.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഇ. എ. ഓമനയുടെ അധ്യക്ഷതയിൽ നടന്ന ചദങ്ങ് സലിം അലി സെന്റർ ചെയർമാനും, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുന് ചെയർമാനുമായ ഡോ. വി. എസ്. വിജയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത സുധാകരൻ, ലില്ലി ബേബി, പരിഷത്ത് കൊടകര മേഖല പ്രസിഡണ്ട് കെ. എസ്. അർഷാദ്, സെക്രട്ടറി പി. കെ. അജയകുമാർ, സംഘാടക സമിതി കണ്‍ വീനെർ വർഗീസ് ആന്റണി, കെ. കെ. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മുനിയാട്ടുകുന്നിൽ വൃക്ഷ തൈകൾ നടുകയും ചെയ്തു.