ഇഞ്ചക്കുണ്ട്: അക്ഷരത്തിന്റെ ലോകത്തെക്കെത്തിയ കുരുന്നുകൾക്ക് ഇഞ്ചക്കുണ്ട് ലൂർദുപുരം സർക്കാർ യു. പി. സ്കൂൾ പി.ടി. എ. യുടെ നേതൃത്വത്തിൽ ആവേശോജ്വലമായ സ്വീകരണമാണ് നല്കിയത്. പ്രധാന അദ്ധ്യാപകൻ ജോസ് മാത്യു, പി.ടി. എ. പ്രസിഡണ്ട് എ. ആർ. പ്രകാശൻ, എം പി ടി എ പ്രസിഡണ്ട് സരോജ രാജൻ, കൊടകര ബി ആർ സി പ്രതിനിധി സാന്റോ എ എസ്, അധ്യാപകരായ നാരായണൻകുട്ടി, പി. ശിവദാസൻ, എന്നിവർ നേതൃത്വം നല്കി.മധുര പലഹാരങ്ങളും, കളിക്കോപ്പുകളും നല്കി കുട്ടികളെ സ്വീകരിച്ചു, പൂർവ വിധ്യാര്തിയും, എസ് എസ് എല് സി ക്ക് ഫുൾ എ+ ജേതാവുമായ ആരതി കുട്ടികളിലേക്ക് അക്ഷരത്തിരി തെളിയിച്ചു.
റിപ്പോർട്ട്: അനിത ദേവസ്യ