പേരാമ്പ്ര : അറിവിന്‍റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുവാന്‍ എത്തിയ കുഞ്ഞോമനകളെ സി.ല്‍. .സി നേഴ്സറി സ്കൂളില്‍ സ്വീകരണം നല്‍കി.കളഭം ചാര്‍ത്തിയും, മധുരപലഹാരങ്ങള്‍ നല്‍കിയും കുഞ്ഞോമനകളെ നേഴ്സറി യിലേക്ക് സ്വാഗതം ചെയ്തു.സി.ല്‍.സി നേഴ്സറി യുടെ 38-മത് അധ്യയനവര്‍ഷം സി.ല്‍.സി ഡയരക്ടര്‍ ഫാ.ജോയ് കടബാട്ട് ഉല്‍ഘാടാനം ചെയ്തു.ഫാ.ഡിന്‍റൊ പ്ലക്കല്‍,ലിയന്‍സ് ആന്റണി,ബാബു ഐസക്,റിനി ടീച്ചര്‍,ജോയല്‍ ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
അറിവിന്റെ അദ്ധ്യാക്ഷരം കുറിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാ വിധ ആശംസകളും..
Report: CLC Perambra