മറ്റത്തൂര്‍ : പഞ്ചായത്തിലെ വാസുപുരം ലക്ഷം വീട് കോളനിയില്‍ ഒമ്പതുലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സാംസ്‌കാരിക നിലയം പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അജിത രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്.സുബീഷ്, ഷീല തിലകന്‍, ജിനി മുരളി, മേരി മാത്യു തോട്ട്യാന്‍, സീത പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു