കൊടകര : സുസ്ഥിര പുതുക്കാട് വികസന പദ്ധതിക്കു കീഴില്‍ നടപ്പാക്കുന്ന ഗ്രീന്‍ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ നാലു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കും. മറ്റത്തൂര്‍ ജിഎല്‍പി സ്കൂള്‍ അങ്കണത്തില്‍ ചന്ദനത്തെകളും മൂന്നുമുറി ശ്രീകൃഷ്ണ, ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നെല്ലി, ചന്ദനം എന്നിവയും അമ്പനോളി ആക്സിസ് എന്‍ജിനീയറിങ് കോളജില്‍ 500 അശോകമരത്തെകളും നടും. നാലിടങ്ങളിലും സി. രവീന്ദ്രനാഥ് എംഎല്‍എ ഉത്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിക്കും. കടപ്പാട് : മനോരമ