കൊടകര : അന്തരിച്ച മുന്‍മന്ത്രിയും എംപിയുമായിരുന്ന നമ്പാടന്‍ മാഷിന്റെ സംസ്കാരം ഇന്നു നടക്കും. പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തിലാണ് സംസ്കാരം. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയാണ് ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചത്. നേരത്തെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ വായനശാലയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഇന്നലെ രാത്രിയാണ് പേരാമ്പ്രയിലെ വസതിയിലെത്തിച്ചത്. ഇന്നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. ലോനപ്പന്‍ നമ്പാടന്റെ മരണത്തില്‍ അനുശോചിച്ച് കൊടകരയിൽ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. കടപ്പാട് : മനോരമ