കൊടകര : കുന്നിടിച്ച് വന്‍തോതില്‍ മണ്ണെടുത്ത് കൊണ്ടുപോകാനുള്ള ശ്രമം പോലീസെത്തി തടഞ്ഞു. ജെ.സി.ബി.യും മൂന്ന് ടിപ്പര്‍ ലോറികളും പിടികൂടി. ആലത്തൂരില്‍ മുക്കല്‍ ക്ഷേത്രത്തിനടുത്ത് പന്തല്ലൂര്‍ കുഴിക്കാട്ടില്‍ അഭിലാഷ്, മച്ചിങ്ങല്‍ സുരേഷ് എന്നിവരുടെ പറമ്പിലാണ് ബുധനാഴ്ച രാവിലെ മണ്ണെടുത്തിരുന്നത്. കുന്നിടിച്ച് വന്‍ തോതില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് ടിപ്പര്‍ ലോറികളില്‍ കൊണ്ടുപോകുന്നതിനിടെയാണ് നടപടി. സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ വലിയ ആഴത്തിലാണ് മണ്ണെടുത്തിരുന്നത്. പരാതിയെ തുടര്‍ന്ന് കൊടകര എസ്‌ഐ എം.എസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പോലീസെത്തി വാഹനങ്ങള്‍ പിടികൂടി. നടപടി ഭയന്ന് പുലര്‍ക്കാലത്ത് ആരംഭിച്ച് രാവിലെ ഏഴുമണിക്കുള്ളില്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് പലയിടത്തും അനധികൃത മണ്ണെടുപ്പ് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. കടപ്പാട്: മാതൃഭൂമി