കേരള വിശ്വകര്‍മ്മ സഭയുടെ ആലത്തൂര്‍ ശാഖയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സി. രവീന്ദ്രനാഥ് എം.എല്‍.എ. വിതരണം ചെയ്യുന്നു.
കൊടകര: കേരള വിശ്വകര്‍മ്മ സഭയുടെ ആലത്തൂര്‍ ശാഖ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണവിതരണവും അവാര്‍ഡ് ദാനവും നടത്തി. പുതുക്കാട് എം.എല്‍.എ. സി.രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്‌തു. വിശ്വകര്‍മ്മസഭ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് കെ.ജി. നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് എസ്.എസ്.എല്‍.സി. അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. പാമ്പുകളെകുറിച്ചും വന്യജീവികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് സേവ്യര്‍ എല്‍തുരുത്തിന്റെ നേതൃത്വത്തില്‍ നടന്നു. ടി.ആര്‍. ലാലു, ടി.കെ.സുരേഷ്, എം.ഡി. ലീല, സന്തോഷ് ബാബു, ബിന്ദു രാജന്‍, ദേവിക മോഹനന്‍ എന്നിവര്‍ സംസാരിച്ചു.