കൊടകര : ലയണ്‍സ്‌ക്ലബ്, ഗ്രാമപഞ്ചായത്ത്, ജൂബിലിമിഷന്‍മെഡിക്കല്‍ കോളേജും ചേര്‍ന്ന് കൊടകര പഞ്ചായത്ത് കമ്മ്യൂണിററിഹാളില്‍ മെഗാമെഡിക്കല്‍ ക്യാമ്പ് നടത്തി. ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ആര്‍.സോമന്‍, വിനയന്‍ തോട്ടാപ്പിള്ളി, ജൂബിലി മെഡിക്കല്‍കോളേജിലെ ഡോ.ജേക്കബ് എബ്രഹാം, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജോസഫ് ജോണ്‍, ടി.തങ്കപ്പന്‍, ഫ്രാന്‍സീസ് ഏറ്റുമാനൂക്കാരന്‍, ടി.എം.കൃഷ്‌ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 600 ല്‍പ്പരം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.