പുതുക്കാട് : പോലീസ് ബസോടിച്ച് വരുന്നത് കണ്ട് ബസ്‌കാത്തു നിന്നവര്‍ അമ്പരന്നു. കാര്യം അറിഞ്ഞപ്പോള്‍ അമ്പരപ്പ് പോലീസിനോടുളള ആദരവായി മാറി. പുതുക്കാട് പോലീസാണ് കേരള പോലീസിന് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്‌ച്ചവച്ച് നാട്ടുക്കാരുടെ പ്രശംസക്ക് ഇടയാക്കിയത്. വരന്തരപ്പിള്ളി, കല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. പോലീസ് രണ്ടു ബസുകള്‍ പിടിച്ചെടുത്തു പോലീസുകാര്‍ തന്നെ ഡ്രവറും കിളിയുമായി ബസോടിച്ച് മാതൃക തീര്‍ത്തത്. കഴിഞ്ഞ ദിവസം ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു. ഇതേ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ദിവസം രാവിലെ ബസുകള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് വീണ്ടും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കു് നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് രംഗത്തിറങ്ങിയത്.
പുതുക്കാട് എസ്.ഐ ജിജോയുടെ നേതൃത്വത്തില്‍ പോലീസ് രണ്ട് സ്വകാര്യ ബസുകള്‍ പിടിച്ചെടുത്ത് സര്‍വ്വീസ് നടത്തി. പുതുക്കാട് സ്റ്റേഷനിലെ പോലീസുകാരായ ശിവദാസന്‍, രാജേഷ്, മുരളി, വര്‍ഗീസ്, ജോഷി, ശിവാനന്ദന്‍ എന്നിവരാണ് സ്വകാര്യ ബസിലെ ജീവനക്കാരയത്. ബസ് സര്‍വ്വീസ് സൗജന്യമായണ് നടത്തിയത്. കല്ലൂര്‍ മുതല്‍ ആമ്പല്ലൂര്‍ വരെയും, വരന്തരപ്പിള്ളി മുതല്‍ ആമ്പല്ലൂര്‍ വരെയുമാണ് ബസ് സര്‍വ്വീസ് നടത്തിയത്. ഡ്രവറും കിളിയും കൂടാതെ യാത്രക്കാരുടെ സുരക്ഷക്ക് രണ്ട് പോലീസുകാരേയും നിയോഗിച്ചിരുന്നു. ചര്‍ച്ചക്ക് മുറവിളികൂട്ടിയ ബസ് ജീവനക്കരുടെ ആവശ്യം വകവയ്‌ക്കതെ യാത്രക്കാരുടെ സൗകര്യത്തിനാണ് പോലീസ് പ്രാമുഖ്യം കൊടുത്തത്.