വെള്ളിക്കുളങ്ങര : മറ്റത്തൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടുവിഌം എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വെള്ളിക്കുളങ്ങര ഗ്രാമീണവായനശാലയുടെ നേതൃത്വത്തില്‍ അഌമോദിച്ചു. അഌമോദനചടങ്ങ് ജില്ലാപഞ്ചായത്തംഗം ജെയ്‌മോന്‍മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജോണി നിര്‍വ്വഹിച്ചു. എ.എം.സുധീര്‍ അധ്യക്ഷനായിരുന്നു. പി.എം.ജോണി, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.കെ.പുഷ്‌പാകരന്‍, ക്ലാരജോണി തുടങ്ങിയവര്‍ ആശംസകള്‍പ്പിച്ചു. ഇ.എച്ച്.സഹീര്‍ സ്വാഗതവും കെ.വി.സുഭാഷ് നന്ദിയും പറഞ്ഞു.