വായനാദിനം ആചരിച്ചു

GOVT. HSS CHEMBUCHIRAചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വായനവാരാചരണത്തോടഌബന്ധിച്ച്‌ വായനദിനം ആചരിച്ചു. യുവകവി സുഭാഷ്‌ മൂന്നുമുറി ഉദ്‌ഘാടനം ചെയ്‌തു.കെ.ജെ.ബേബി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ടി.ജെ.പൗലോസ്‌,പ്രധാനാധ്യാപിക എം.കെ.വത്സല, എ.ഡി.സോഌ, പി.എസ്‌.സുരേന്ദ്രന്‍, കെ.നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര:മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളില്‍ വായനദിനത്തില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടന്നു. വായനദിനസന്ദേശമായി കുട്ടികള്‍ റാലി നടത്തി. വിദ്യാര്‍ഥികള്‍ക്കായി വായന മത്സരം, കയ്യെഴുത്ത് മല്‍സരം, ക്വിസ് എന്നിവയുണ്ടായി. പ്രധാനാധ്യാപിക എ.കെ. ലീന നേതൃത്വം നല്‍കി.

കോടാലി:കടമ്പോട് എ.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങ് യുവസാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സന്ധ്യ ഷിനീജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ.ഇന്ദിര, ഗോപി തച്ചനാടന്‍, പി.എം.ലിഷ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!