കൊടകര : ദേശീയപാതയില്‍ കൊടകര അപ്പോളോടയേഴ്‌സിഌ മുന്‍വശത്ത് കണ്ടെയ്‌നര്‍ ലോറികള്‍ക്കിടയില്‍പ്പെട്ട് ലോറിക്ലീനര്‍ മരിച്ചു. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിയും കൊച്ചിന്‍ എസ്‌ക്വേയര്‍ കാര്‍ഗോയിലെ ജിവനക്കാരഌമായ രാജലിഗം(36) ആണ് മരിച്ചത്. ഇന്ന് (20-06-2013) രാവിലെ 10 മണിയോടെയായിരുന്നു അപകടം. കൊച്ചിന്‍ എസ്‌്‌ക്വേയര്‍ കമ്പനിയിലെ കാര്‍ഗോലോറി കേടായിക്കിടന്നിരുന്നത് മറ്റൊരു കാര്‍ഗോലോറി കൊണ്ടുവന്ന് വലിച്ചുമാറ്റുമ്പോള്‍ ഇടയില്‍ വച്ചിരുന്ന മരക്കട്ട തെന്നിമാറുകയും ഇതിനിടയില്‍പെട്ട് തലചതഞ്ഞ് അപകടം സംഭവിക്കുകയുമായിരുന്നു. ഉടനെ ചാലക്കുടിയിലെയും തുടര്‍ന്ന് അങ്കമാലിയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 3.45 ന് മരിച്ചു. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യആശുപത്രിയില്‍.