Breaking News

കാലം ചെന്ന കച്ചങ്ങളും കഴകങ്ങളും പ്രകാശനം ചെയ്‌തു.

pusthaka prakasanam kodaly

എം.പി.നാരായണപിഷാരടിയുടെ കാലം ചെന്ന കച്ചങ്ങളും കഴകങ്ങളും എന്ന പുസ്‌തകം സുഭാഷ്‌ മൂന്നുമുറിക്ക്‌ ആദ്യ പ്രതി നല്‍കി പ്രാഫ.കെ.ബി.ഉണ്ണിത്താന്‍ പ്രകാശനം ചെയ്യുന്നു 

കോടാലി : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ സാംസ്‌കാരിക നിലയം ഗ്രന്ഥശാലയുടെ വായനാവാരാചരണ പരിപാടികളുടെ ഭാഗമായി പഞ്ചായത്തിലെ ആറു വായനശാലകള്‍ക്ക്‌ സൗജന്യമായി പുസ്‌തക വിതരണം നടത്തി. ചടങ്ങില്‍ എം.പി.നാരായണപിഷാരടിയുടെ കച്ചങ്ങളും കഴകങ്ങളും എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു. പ്രാഫ.കെ.ബി.ഉണ്ണിത്താന്‍ പ്രകാശനം നിര്‍വഹിച്ചു. യുസാഹിത്യകാരന്‍ സുഭാഷ്‌ മൂന്നുമുറി ആദ്യപ്രതി ഏറ്റുവാങ്ങി. മറ്റത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരന്‍ എം.പി.നാരായണന്‍ പുസ്‌തകം പരിചയപ്പെടുത്തി.കോടാലി സ്വദേശിയായ എം.പി.നാരായണന്‍ എഴുതിയ ഒമ്പത്‌ പുസ്‌തകങ്ങളാണ്‌ പഞ്ചായത്ത്‌ ഗ്രന്ഥശാല വാങ്ങി വായനശാലകള്‍ക്ക്‌ വിതരണം ചെയ്‌തത്‌.പഞ്ചായത്ത്‌ സ്‌റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീല തിലകന്‍,മഞ്‌ജു ജയന്‍,മേരി മാത്യു തോട്ട്യാന്‍, മറ്റത്തൂര്‍പഞ്ചായത്ത്‌ സാംസ്‌കാരി നിലയം ഗ്രന്ഥശാല പ്രസിഡന്റ്‌ വി.എസ്‌.സുബീഷ്‌, ലൈബ്രറിയന്‍ പ്രദീപ്‌ ചൂരക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!