കൊടകര : പ്രാവിഡന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ വായനവാരാചണ സമാപനത്തോട് അഌബന്ധിച്ച് നടത്തിയ ചടങ്ങ് കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ എം.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ കാണിപ്പയ്യൂര്‍ അവാര്‍ഡിനര്‍ഹനായ രാപ്പാള്‍ സുകുമാരമേനോനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഗിരിജാവല്ലഭന്‍സ്‌മാരക ഉപന്യാസമത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കി. സ്‌മിത, ശ്രീരാജ് , വിഷ്‌ണു വി.വി. എന്നിവര്‍ പ്രസംഗിച്ചു.