കൊടകര : പോലീസ് പരാതിപ്പെട്ടിയിൽ ആരെയും ഭയക്കാതെ പെണ്‍കുട്ടികളഅടക്കം പരാതി എഴുതിയിട്ടു. അടുത്തദിവസം തന്നെ നടപടിയുമായി പോലീസ്.വിദ്യാർത്ഥികൾക്ക് മുന്നിൽ കുറ്റക്കാരെ എത്തിച്ച് മാപ്പ് പറയിച്ചപ്പോൾ പോലീസിന് കുട്ടികളുടെ കയ്യടി. കൊടകര പോലീസ് പരിധിയിലെ എട്ടു വിദ്യാലയങ്ങളിൽ കഴിഞ്ഞയാഴ്ച സ്ഥാപിച്ച പരാതികളാണ് ബുധനാഴ്ച തീർപ്പാക്കിയത്. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ അപമാര്യതയായി പെരുമാരുന്നവർക്കെതിരെയാണ് പെണ്‍കുട്ടികൾ പരാതിയെഴുതിയത്.
കൊടകര സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ പെണ്‍കുട്ടിയാണ് സ്വകാര്യ ബസ്സിലെ ജീവനക്കാരൻ ശല്യം ചെയ്യുന്നതായി പരാതിപെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു പെണ്‍കുട്ടിയുടെ പരാതി. രണ്ടു പേരെയും കൊടകര എസ്.ഐ എം.എസ് വർഗീസ് കണ്ടെത്തി പിടികൂടി കുട്ടികൾക്ക് മുന്നിൽ എത്തിച്ചു. ബുധനാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ ഇവരെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും സ്റ്റേഷനിൽ എത്തിച്ച് പെണ്‍കുട്ടികളെ ശല്യം ചെയ്യില്ല എന്ന് ആയിരം തവണ എഴുതിച്ചുമാണ് വിട്ടയച്ചത്. വിദ്യാർത്ഥികളെ കയറ്റത്തെ പോയ സ്വകാര്യ ബുസ്സുകൾക്കെതിരെയും പരാതികൾ ഏറെയാണ്. മറ്റ് സ്കൂളുകളിൽ നിന്ന് ലഭിച്ച പരാതികളിൽ നടപടിയെടുക്കും എന്ന് എസ്.ഐ പറഞ്ഞു.