Breaking News

കൂത്തുപറമ്പില്‍ നിന്നുള്ള പഠനസംഘം കോടാലി സ്‌കൂളിലെത്തി

കൊടകര : കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നുള്ള പഠനസംഘം മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി എല്‍.പി സ്‌കൂളിലെത്തി.കൃഷിമന്ത്രി കെ.പി.മോഹനന്റെ നിര്‍ദേശപ്രകാരമാണ്‌ പാനൂര്‍ ഉപജില്ലയിലെ കല്ലറയ്‌ക്കല്‍ ഉപജില്ലയില്‍നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളുമടങ്ങുന്നഇരുപതംഗ സംഘം തൃശൂര്‍ജില്ലയിലെ മികച്ച പ്രമറിസ്‌കൂളിലെത്തിയത്‌.കുന്നോത്തുപറമ്പ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.പി.രമചന്ദ്രന്‍,കല്ലറയ്‌ക്കല്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.പ്രമരാജന്‍,പി.ടി.എ പ്രസിഡണ്ട്‌ യൂസഫ്‌ എന്നിവരടങ്ങിയ സംഘത്തെ കോടാലി സ്‌കൂളില്‍ പ്രധാനാധ്യാപിക പി.സി.ചന്ദ്രിക,എ.വൈ.മോഹന്‍ദാസ്‌,വി.എം.ഹംസ,ബാബു കൂനാംപുറത്ത്‌ എന്നിവകര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!