കൊടകര : ദേശീയപാതയില്‍ കൊടകരയ്‌ക്കടുത്ത് പേരാമ്പ്രയില്‍ കണ്ടെയ്‌നറിഌപുറകില്‍ ചരക്കുലോറി ഇടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു.ലോറി ഡ്രവര്‍ തമിഴ്‌നാട് പിയാര്‍പെട്ടി സ്വദേശി പൊന്നുരംഗന്‍(33)നാണ് പരിക്കേറ്റത്.ചരക്കുലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രവറെ ചാലക്കുടി ഫയര്‍ഫോഴ്‌സും കൊടകര പോലീസുംചേര്‍ന്നാണ് പുറത്തെടുത്തത്.അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പോലീസിന്റെ പുതിയ ഇന്നോവ കാറിഌ പുറകില്‍ പച്ചക്കറി കയറ്റി വന്ന ലോറിയും ഇടിച്ചു.കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി.കാര്‍ ഭാഗികമായി തകര്‍ന്നു.പിന്‍ഭാഗം തകര്‍ന്ന പോലീസിന്റെ ഇന്നോവ കൊടകര പോലീസ് സ്റ്റേഷനിലേക്കു മാറ്റി.കഴിഞ്ഞ ബുധനാഴ്‌ചയാണ് ഇന്നോവ കാര്‍ ചാലക്കുടി ഡി.വൈ.എസ്.പി ടി.കെ.തോമസ് ഫ്‌ളാഗ് ഓഫ് ചെയ്‌തത് നിരത്തിലിറക്കിയത്.