Breaking News

ആത്മഹത്യ ഒരു സാമൂഹിക വിപത്ത്‌സെമിനാര്‍ നടത്തി

dwt seminarകോടാലി ഡ്രവേഴ്‌സ്‌ വെല്‍ഫെയര്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാര്‍ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യുന്നു.

കൊടകര : കോടാലി ഡ്രവേഴ്‌സ്‌ വെല്‍ഫെയര്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ആത്മഹത്യ ഒരു സാമൂഹിക വിപത്ത്‌ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.പഞ്ചായത്തംഗം ഉമ്മുക്കുത്സു അസീസ്‌ അധ്യക്ഷത വഹിച്ചു. ആലപ്പുഴ കയര്‍ ഗവേഷണകേന്ദ്രത്തിലെ അസി.ഡയറക്‌ടര്‍ എ.രാധാകൃഷ്‌ണന്‍ വിഷയാവതരണം നടത്തി. കെ.പ്രസാദ്‌,ബെന്നിതൊണ്ടുങ്ങല്‍, ഒ.പി.ജോണി, പി.ആര്‍.റോയ്‌, പി.വി.ഷാജഹാന്‍, കെ.രഘുനാഥ്‌, കെ.കെ.വിപിനചന്ദ്രന്‍, വി.കെ.കാസിം, കെ.ആര്‍.ഔസേപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു.വാഹനാപകടത്തില്‍ കൈപ്പത്തി നഷ്‌ടപ്പെട്ട വിദ്യാര്‍ഥിനി അതുല്യക്കുള്ള ചികിത്സാധനസഹായം കെ.പ.ഹരി കൈമാറി.വെള്ളിക്കുളങ്ങരഇരിങ്ങാലക്കുട റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസ്‌ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ എം.എല്‍.എക്ക്‌ നിവേദനം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!