കോടാലി: നെൽകൃഷി ലാഭകരമല്ലെന്ന കാരണം പറഞ്ഞു കർഷകർ പാടങ്ങൾ നികത്തി മറ്റു കൃഷികളിലേക്ക് തിരിയുന്ന ഇക്കാലത്ത് ചെമ്പുചിറ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ തുടർച്ചയായി രണ്ടാം വർഷവും കൃഷി ഇറക്കി.മാതൃകയാകുന്നു. കഴിഞ്ഞ വർഷത്തെ കൃഷിയിൽ നിന്നും സാമാന്യം ഭേദപ്പെട്ട വിളവുണ്ടാക്കാൻ കഴിഞ്ഞതിൽ നിന്നും പ്രചോധനമുൾക്കൊണ്ടാണ് കുട്ടികൾ ഈ വർഷം കൃഷി ഇറക്കാൻ തയാറായത്. ഇതിന്റെ ഭാഗമായി ചെമ്പുചിറ പാടത്ത് നടന്ന നടീൽ ഉത്സവം മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പൗലോസ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട് കെ ജി ബേബി, അധ്യാപകരായ ജോസ്, ഫിജൊ,ജൈസണ്, അനിൽമോൻ, റോബിൻ, കുട്ടികൾക്ക് സാങ്കേതിക സഹായം നല്കിവരുന്ന ചെമ്പുചിറ സ്വദേശി റ്റിപിൻ പാറക്കൽ എന്നിവർ നേതൃത്വം നല്കി. റിപ്പോർട്ട് : അനിത ദേവസ്യ[divider][vcyt id=9F1vVJo2ruE w=640 h=385]