Breaking News

ആധാരം തിരിച്ചയച്ച സബ്‌ രജിസ്‌ട്രാര്‍ക്കെതിരെ കേസ്‌.

കൊടകര : ആധാരം രജിസ്റ്റര്‍ചെയ്യാന്‍ നിയമവിരുദ്ധമായി വിസമ്മതിച്ച്‌ ആധാരം മടക്കിയയച്ച സബ്‌ രജിസ്റ്റാര്‍ക്കെതിരെ വെള്ളിക്കുളങ്ങര പോലീസ്‌ കേസെടുത്തു.കോടാലിയിലെ മുന്‍സബ്‌രജിസ്റ്റാറും ഇപ്പോള്‍ കല്ലേറ്റുംകര സബ്‌ രജിസ്റ്റാറുമായ പി.യു. സരളക്കെതിരെയാണ്‌ കേസ്‌. ആമ്പല്ലൂര്‍ വരാക്കര സ്വദേശി കുന്നമ്പിള്ളി ഗോപി ഇയാളുടെ 27 സെന്റ്‌ ഭൂമി മകന്‌ ഇഷ്‌ടദാനമായി കൊടുക്കുന്ന ആധാരം കോടാലി സബ്‌ രജിസ്റ്റാറായിരുന്ന സരളയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ രജിസ്‌ട്രഷന്‌ വിസമ്മതിച്ച്‌ ആധാരം മടക്കുകയായിരുന്നു. ഇതിനെതിരെ സബ്‌ രജിസ്‌ട്രാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഗോപി സ്വകാര്യ അന്യായം ഫയല്‍ചെയ്‌തിരുന്നു. അന്യായം ഫയലില്‍ സ്വീകരിച്ചാണ്‌ വെള്ളിക്കുളങ്ങര പോലീസിനോട്‌ അന്വേഷമം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!