Breaking News

മെബൈല്‍ ടവറിനെതിരെ പ്രതിക്ഷേധവുമായി നാട്ടുകാര്‍.

ചെമ്പുച്ചിറ : മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചെമ്പുച്ചിറ വെള്ളാന്ത്രപ്പടി പ്രദേശത്ത്‌ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ ജനവാസകേന്ദ്രത്തിനോട്‌ ചേര്‍ന്ന്‌ സ്ഥാപിക്കാന്‍ പോകുന്ന ATC മെബൈല്‍ ടവറിനെതിരെ പ്രതിക്ഷേധവുമായി നാട്ടുകാര്‍ യോഗം ചേര്‍ന്നു. ടവര്‍ സ്ഥാപിക്കാഌദ്ദേശിക്കുന്ന സ്ഥലത്ത്‌ നിന്ന്‌ ഏകദേശം 100 മീറ്റര്‍ അടുത്താണ്‌ ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. ഒട്ടേറേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ചെമ്പുച്ചിറ ശിവക്ഷേത്രയോഗം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി.എസ. സുബീഷ്‌, പ്രമാവതി ബാബു,  PTA പ്രസ്‌ഡന്റ്‌ കെ ജി ബേബി, സുനില്‍ കൈമാപറമ്പല്‍, സുധാകരന്‍ പട്‌ളിക്കാടന്‍, ചന്ദ്രന്‍ മുണ്ടക്കല്‍, കുമാര്‍ അരങ്ങത്ത്‌ എന്നിവര്‍ സംസാരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!