ജനശ്രീ സുസ്ഥിര വികസനമിഷന്‍ മറ്റത്തൂര്‍ മണ്‌ഡലം സഭ കണ്‍വെന്‍ഷന്‍ കോടാലി കീറ്റിക്കല്‍ ബില്‍ഡിംഗില്‍വച്ച് നടത്തി (2013 ജൂലൈ 3). മറ്റത്തൂര്‍ മണ്‌ഡലം സഭയുടെ ചെയര്‍മാന്‍ പിയൂസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. പോള്‍സണ്‍മാസ്റ്റര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസഫ് ടാജറ്റ്, ഐ.എന്‍.ടി.യു.സി. ബ്ലോക്ക് പ്രസിഡന്റ് ബെന്നി തൊണ്ടുങ്ങല്‍, ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ ഹാരിഷ്, യുവശ്രീ ജില്ലാ ചെയര്‍മാന്‍ വിനോദ്, ജനശ്രീ ബ്ലോക്ക് സെക്രട്ടറി റാഫി, പറപ്പൂക്കര മണ്‌ഡലം ചെയര്‍മാന്‍ ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ അഌവദിച്ചതായി ബ്ലോക്ക് ചെയര്‍മാന്‍ അറിയിച്ചു. പദ്ധതിയുടെ വിജയത്തിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു. ജനശ്രീ യൂണിറ്റ് ഭാരവാഹികള്‍ക്ക് ജില്ലാ സെക്രട്ടറി ജെയിംസ് പല്ലിശ്ശേരി പഠനക്ലാസ്സ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജിനേഷ് നന്ദി പറഞ്ഞു.