കൊടകര:ടാറിങ്ങ് നടത്തി ഒരു മാസമായപ്പോഴേക്കും വാസുപുരംചെമ്പുച്ചിറ റോഡ് തകര്‍ന്നു.ജില്ലാപഞ്ചായത്തിഌകീഴിലുള്ള ഈ റോഡിന്റെ പുനര്‍ നിര്‍മാണത്തിന് ജില്ലാപഞ്ചായത്ത് 2 വര്‍ഷം മുമ്പ് 35 ലക്ഷം രൂപ അഌവദിച്ചിരുന്നു.എന്നാല്‍ ടാര്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ നിര്‍മാണം വൈകി.മെയ് അവസാനം പണികള്‍ തുടങ്ങിയെങ്കിലും മഴ കാരണം പൂര്‍ത്തീകരിക്കാനായില്ല.വാസുപുരം ജംഗ്‌ഷന്‍ മുതല്‍ ഒന്നര കിലോമീറ്ററ് റോഡാണ് ടാറിംഗ് നടന്നത്.എന്നാല്‍ മഴയില്‍ റോഡ് തകര്‍ന്ന് കുഴികളായി.നൂറുകണക്കിഌ യാത്രക്കാരുള്ള ഈ റോഡിലൂടെയുള്ള യാത്ര ദുരിതമായിരിക്കയാണ്.