Breaking News

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ ഉദ്‌ഘാടനം

KDA KODAKARA POLICE STATION copyകൊടകര : ആളൂര്‍ ശ്രീനാരായണവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ നാലാമത്‌ ബാച്ചിന്റെ പ്രവര്‍ത്തനോദ്‌ഘാടനം ആളൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അയ്യപ്പന്‍ ആങ്കാരത്ത്‌ നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ ഇ. എസ്‌ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മാഗസിന്റെ പ്രകാശനവും പരിശീലനം കഴിഞ്ഞ കേഡറ്റുകള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ചാലക്കുടി ഡി.വൈ.എസ്‌.പി ടി. കെ തോമാസ്‌ നിര്‍വ്വഹിച്ചു. ഡി.വൈ.എസ്‌.പി സി. ആര്‍ സേവിയര്‍, കൊടകര സി.ഐ. കെ സുമേഷ്‌, എസ്‌.ഐ. എം എസ്‌ വര്‍ഗ്ഗീസ്‌, പ്രധാന അദ്ധ്യാപിക ഓമന ഡേവീസ്‌, കെ. കെ രവീന്ദ്രന്‍ , ഇ. എ സിജോയ്‌ ര്‍, സി. കെ സുരേഷ്‌, ദൃശ്യ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!