പുതുക്കാട് : ഗ്രീന്‍ പുതുക്കാട് ” നക്ഷത്ര വനം ” പദ്ധതി ഉദ്ഘാടനം പുതുക്കാട് മണ്ഡലത്തിലെ 60 കാമ്പസ്സുകളില്‍ ഓഗസ്റ്റ് 13 ന് ചൊവ്വാഴ്ച നടക്കും . പ്രൊഫ . സി. രവീന്ദ്രനാഥ് എം .എല്‍ എ , ബിഷപ്പ് പോള്‍ കണ്ണുക്കാടന്‍ , മാര്‍ റാഫേല്‍ തട്ടേല്‍ , തൃശൂര്‍ ജില്ലാ കളക്ടര്‍ എം എസ് .ജയ , ഐ എ എസ് , എം പി . ഭാസ്കരന്‍ നായര്‍ , സി എസ് ബാഗ് വി , വിദ്യാധരന്‍ മാസ്റ്റര്‍ , പ്രിയനന്ദനന്‍ തുടങ്ങിയ പ്രമുഖര്‍ ഇതിനോടനുബന്ധിച്ചുള്ള വിവിധ ചടങ്ങില്‍ പങ്കെടുക്കും .വനം വകുപ്പിന്‍റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും പുതുക്കാട് മണ്ഡലത്തിലെ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ആണ് ഗ്രീന്‍ പുതുക്കാട് ” നക്ഷത്ര വനം ” പദ്ധതി നടപ്പിലാക്കുന്നത് . ഈ പരിപാടിയുടെ അവതരണ ഗാനം രചിച്ചിരിക്കുന്നത് രാപ്പാള്‍ സുകുമാര മേനോന്‍ ആണ് . വിദ്യാധരന്‍ മാസ്റ്റര്‍ ആണ് സംഗീതം . ഗ്രീന്‍ പുതുക്കാട് ” നക്ഷത്ര വനം ” പദ്ധതിക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ വിജയാശംസകള്‍ .[divider]
[divider][vcfb id=284340798371089 w=640 h=385][divider][vcfb id=285006131637889 w=640 h=385]