Breaking News

ഗവ.ഗേള്‍സ്‌ സ്‌കൂളിൽ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിന്റെ രണ്ടാംബാച്ചിന്റെ ഉദ്‌ഘാടനം നടന്നു.

Student Police Cadets new batch at G h s s Kodakaraകൊടകര ഗവ.ഗേള്‍സ്‌ സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിന്റെ രണ്ടാംബാച്ചിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ വിനയന്‍ തോട്ടാപ്പിള്ളി നിര്‍വഹിക്കുന്നു.

കൊടകര : ഗവ.ഗേള്‍സ്‌ സ്‌കൂളിലെ സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റിന്റെ രണ്ടാംബാച്ചിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ വിനയന്‍ തോട്ടാപ്പിള്ളി നിര്‍വഹിച്ചു.കെ.ആര്‍.സോമന്‍ അധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പോലീസ്‌ മേധാവി എസ്‌.അജിതാബീഗം മുഖ്യാതിഥിയായിരുന്നു. ചാലക്കുടി ഡി.വൈ.എസ്‌.പി ടി.കെ.തോമസ്‌, കഴിഞ്ഞവര്‍ഷത്തെ ഡ്രില്‍ ഇന്‍സ്‌പെക്‌ടര്‍ എം.വി.ബിജുവിന്‌ ഉപഹാരം സമ്മാനിച്ചു. കമ്മ്യൂണിറ്റിപോലീസ്‌ ഓഫീസര്‍ സജി എം.ജോര്‍ജ്‌,പ്രധാനാധ്യാപിക പി.കെ.വിജയമ്മ,ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.അമ്പിളി, കൊടകര എസ്‌.ഐ.എം.എസ്‌.്‌ വര്‍ഗീസ്‌, പി.എം.നാരായണന്‍, പ്രിന്‍സിപ്പാള്‍ ജെസ്സി.എം.ചെറിയാന്‍, സി.കെ.സുരേഷ്‌, വി.വി,സതീഷ്‌, കെ.ആര്‍.സീമ, പി.എ.മിനിമോള്‍, ടി.കെ.സുജാത എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!