ചൊക്കന മസ്ജിദിൽ നടന്ന ഈദ് ഗാഹ്.
കൊടകര : ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.വ്യാഴാഴ്ച രാവിലെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരവും ഖുത്തുബ പ്രസംഗവും നടന്നു. സൗഹൃദം പുതുക്കി വിശ്വാസികള്‍ ആലിംഗനം നടത്തി. ഈദ് മുബാറക്ക് സന്ദേശങ്ങളും കൈമാറി. ഗൃഹസന്ദര്‍ശനങ്ങളും നടന്നു. മേഖലയിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തോടൊപ്പം ഉത്തരാഖണ്ഡ്, ഇടുക്കി എന്നിവിടങ്ങളിലെ പ്രകൃതിദുരന്തത്തിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.