നെല്ലായി : വനംവകുപ്പിന്റെ സഹകരണത്തോടെ പുതുക്കാട് നിയോജകമണ്‌ഡലത്തില്‍ നടപ്പിലാക്കുന്ന “”നക്ഷത്രവനം” പദ്ധതിയുടെ ഉദ്‌ഘാടനം നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. 27 അപൂര്‍വ്വ ഇനം വൃക്ഷത്തൈകള്‍ പുതുക്കാട് നിയോജക മണ്‌ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളില്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്ന സംരംഭത്തിനാണ് 13 ന് തുടക്കം കുറിക്കുന്നത്. വൈകീട്ട് 5 മണിക്ക് വി. കുര്‍ബ്ബാന തുടര്‍ന്ന് വൃക്ഷതൈകള്‍ വെഞ്ചിരിപ്പ് തുടര്‍ന്ന് വിവിധ സംഘടന, യൂണിറ്റ് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ വൃക്ഷ തൈ നടല്‍. പുതുക്കാട് എം.എല്‍.എ. പ്രാഫ. സി. രവീന്ദ്രനാഥ്, വികാരി ഫാ. ബെന്നി കരുമാലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.