Breaking News

പൂനിലാര്‍ക്കാവ്‌ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു.

കൊടകര : സമൃദ്ധിയുടെ വരവറിയിച്ച്‌ പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രംമേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി ഗോപുരത്തിങ്കല്‍നിന്നും നെല്‍കതിര്‍ക്കറ്റ ഏറ്റുവാങ്ങി.ക്ഷേത്രത്തിലെ മണ്ഡപത്തില്‍നടന്ന പ്രത്യേകപൂജകള്‍ക്കുശേഷം ശ്രീകോവില്‍,മണ്ഡപം, ചുറ്റമ്പലം, വലിയമ്പലം, ഉപദേവപ്രതിഷ്‌ഠകള്‍ എന്നിവിടങ്ങളില്‍ നെല്‍ക്കതിരുകള്‍ അണിഞ്ഞൊരുക്കിയ വേദിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്‌ പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക്‌ വിതരണ ംചെയ്‌തു.

IllamniraPoonilarkkavu1 IllamniraPoonilarkkavu

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!